У вашего броузера проблема в совместимости с HTML5
പുറമെ ഒറ്റക്കെട്ടാണെന്ന് തോന്നുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. പക്ഷെ ബിജെപിയിൽ സമീപകാലത്തായി നേതാക്കൾ തമ്മിൽ രഹസ്യമായും,പരസ്യമായും മുറുമുറുപ്പ് ശക്തമായി വരുന്ന വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്..അതിൽ ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള സ്വരച്ചേർച്ചയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.. ഒരുവശത്ത് രാജ്യം കത്തുന്ന പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിൽ നിന്ന് കരകയറാനാവാതെ ബുദ്ധിമുട്ടുന്ന നരേന്ദ്രമോദിക്ക് മറു വശത്ത് അതിലും വലിയ പ്രതിസന്ധിയാണ് നിർമല സീതാരാമൻ്റെ ധനകാര്യ വകുപ്പ് നല്കിക്ക്കൊണ്ടിരിക്കുന്നത്..ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള മുഴുവൻ യോഗങ്ങളിലും ധനമന്ത്രി നിർമല സീതാരാമനെ മോഡി പങ്കെടുപ്പിച്ചിട്ടില്ല. #42KNEWS #42KONLINE