ബി ജെ പി യുടെ ജനസമ്മതിയിൽ വൻ ഇടിവ്. ഇന്ത്യാ ടുഡേ-കാർവി സർവ്വേ റിപ്പോർട്ട് പുറത്ത്.
У вашего броузера проблема в совместимости с HTML5
പൗരത്വ ഭേദഗതി വിഷയത്തിൽ പ്രതിരോധത്തിലായ ബി ജെ പി യെ ഞെട്ടിച്ച് ഇന്ത്യ ടുഡേ-കാർവി ഇൻസൈറ്റ് സർവേ ഫലം പുറത്ത്. ബി ജെ പി യുടെ ജനപ്രീതി ഗണ്യമായ തോതിൽ ഇടിയുന്നതായാണ് സർവ്വേ പുറത്ത് വിട്ട വിവരം. പൗരത്വ നിയമത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ ബി ജെ പി ക്ക് ഗുണമല്ല ദോഷമാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇവർ പുറത്ത് വിട്ട റിപ്പോർട്ട്. സർവ്വേ റിപ്പോർട്ട് പ്രകാരം ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി ജെ പി ക്ക് നിലവിൽ ഉള്ളതിനേക്കാൾ 32 മുതൽ 50 സീറ്റുകളുടെ വരെ കുറവുകൾ ഉണ്ടായേക്കാം. 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിലാണ് ബി ജെ പി വിജയിചത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 251 നും 271 നും ഇടയിൽ ആയിരിക്കും അവരുടെ സീറ്റുകളുടെ എണ്ണം. ബി ജെ പി ക്ക് സീറ്റുകൾ കുറയാനുള്ള കാരണവും സർവ്വേ വ്യക്തമാക്കിയിട്ടുണ്ട്.#42knews #42konline