У вашего броузера проблема в совместимости с HTML5
അനുഭവങ്ങള്‍ 'പാളിച്ച' മാറ്റുമോ?
സംസ്ഥാനത്തെ ട്രെയിനുകളെല്ലാം കുറഞ്ഞത് അരമണിക്കൂറങ്കിലും വൈകും. കറുകുറ്റി അപകടത്തെത്തുടര്‍ന്ന് വേഗത കുറച്ചതാണ് കാരണം. കറുകുറ്റിക്ക് സമാനമായ 202 വിള്ളലുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴില്‍ മാത്രം കണ്ടെത്തിയത്. രാത്രിയും പുലര്‍ച്ചെയും വണ്ടികള്‍ കൂടുതല്‍ വൈകാനും സാധ്യതയുണ്ട്. പാളത്തിലെ തകരാറുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും റെയില്‍വെ അറിയിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.എന്‍. ജയദേവന്‍ എം.പി, എം.കെ. രാഘവന്‍ എം.പി, ജോര്‍ജ്ജ് കുര്യന്‍, സി.ആര്‍. നീലകണ്ഠന്‍, ടി.പി അയ്യപ്പന്‍ കര്‍ത്ത എന്നിവര്‍.