Kerala SSLC 10th Class results declared; 97.84% pass
У вашего броузера проблема в совместимости с HTML5
വിജയത്തിലേക്ക് കുതിപ്പ്....!!!
പത്താംക്ലാസ് പരീക്ഷഫലം പുറത്തുവന്നു; 97.84 വിജയശതമാനം
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 4,41,103 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയിരിക്കുന്നത് 4,31,162 കുട്ടികളാണ്. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കള്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ട്. 97.84 ആണ് ഇക്കുറി വിജയശതമാനം. കഴിഞ്ഞവര്‍ഷം അത് 95.98 ആയിരുന്നു. എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ച കുട്ടികള്‍ 34,313 കുട്ടികളാണ്. കഴിഞ്ഞവര്‍ഷം അത് 20,967 ആയിരുന്നു.എറ്റവും കൂടുതല്‍ വിജയശതമാനം ലഭിച്ച ജില്ല എറണാകുളവും ഏറ്റവും കുറവ് വയനാടുമാണ്. വിദ്യാഭ്യാസ ജില്ല ഏറ്റവും കൂടുതല്‍ ശതമാനം മൂവാറ്റുപുഴയും കുറവ് വയനാടുകമാണ്. ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ച വിദ്യഭ്യാസ ജില്ല മലപ്പുറമാണ്. 1165 സ്‌കൂളുകളില്‍ നൂറ് ശതമാനം വിജയം. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷയെഴുതിയത് 2754 പേരാണ്. ഇതില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതനേടിയവര്‍ 2084 പേരാണ്. 75.67 ആണ് വിജയശതമാനം..പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പിആര്‍ഡി ലൈവ്' (PRD LIVE) എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ആപ്പിലൂടെ വേഗത്തില്‍ ഫലം അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom