Naked models take over Times Square and pose for photos
У вашего броузера проблема в совместимости с HTML5
തണുപ്പ് അവഗണിച്ച് ഈ നഗ്നത...!!!
നഗ്നശരീരത്തില്‍ പെയിന്റ് ചെയ്ത മോഡലുകള്‍
ശനിയാഴ്ച ഉച്ചയ്ക്ക് ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ലാണ് 25 ഓളം മോഡലുകള്‍ എത്തിയത്.പാദം മുതല്‍ തല വരെ പെയിന്റില്‍ മുങ്ങി കടുത്ത ശൈത്യത്തെ അവഗണിച്ചാണ് ഇവരെത്തിയത്.ഇവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ചിത്രങ്ങളെടുക്കാനും ആള്‍ക്കൂട്ടത്തിന്റെ തിരക്കായിരുന്നു. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.പോളാര്‍ ബിയര്‍ പെയിന്റ് എന്ന പേരിലാണ് പരിപാടി നടത്തിയത്.
ഹ്യൂമന്‍ കണക്ഷന്‍ ആര്‍ട്‌സ് എന്ന കൂട്ടായ്മയാണ് ഇതിന് പിന്നില്‍. കലയ്ക്ക് വേണ്ടിയുള്ള നഗ്‌നതാ പ്രദര്‍ശനമായിരുന്നു ഇതെന്ന് സംഘാടകര്‍ പറഞ്ഞു.
പരസ്പരം ശരീരം നിറയെ ചായം പൂശിയ ശേഷമായിരുന്നു വിവിധ പ്രായത്തിലുള്ള ഇവര്‍ ടൈംസ് സ്‌ക്വയറിലെത്തിയത്. 2014 മുതല്‍ ഈ പരിപാട് സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
വസ്ത്രത്തിന്റെ സഹായമില്ലാതെ കടുത്തശൈത്യത്തിലും മണിക്കൂറുകളോളം അണിനിരന്ന മോഡലുകള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/