കുങ്കുമം വീട്ടിൽ തയ്യാറാക്കാം | പരിശുദ്ധ സിന്ദൂരം ഇനി വീട്ടിൽ ഉണ്ടാകാം
У вашего броузера проблема в совместимости с HTML5
ദേവീതത്വത്തിന്‍റെ പ്രതീകമാണ് കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മഹാമായാതത്വത്തെ ഇത് സൂചിപ്പിക്കുന്നു. നെറ്റിക്ക് നടുവിലോ, പുരികമധ്യത്തിലോ കുങ്കുമം തൊടാം. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതി ചെയ്ത് എല്ലാറ്റിനെയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. എന്നാൽ കുങ്കുമം വീട്ടിൽ തയ്യാറാക്കുന്നവിധം.
ശുദ്ധമായ മഞ്ഞള്‍പൊടി ,ചെറുനാരങ്ങാനീര് ,ആലം ,സോഡാക്കാരം ,പശുവിൻ നെയ്യ്
ചേരുവകളെല്ലാം നന്നായി പൊടിക്കുക. നാരങ്ങാനീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനിട്ടോളം ഇളക്കപത്തുമിനിട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ കമുകിന്‍പാളയിലോ നിരത്തി തണലില്‍ ഉണക്കണം. ഇപ്രകാരം ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് സൂക്ഷിക്കുക.