I Love You Mummy | Video Lyrical | Bhaskar The Rascal | Deepak Dev | Rafeeque Ahammed
У вашего броузера проблема в совместимости с HTML5
Film : Bhaskar the Rascal
Music : Deepak Dev
Lyrics : Rafeeq Ahammed
Singers : Swetha Mohan & Devika Deepak Dev
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ
ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ
ഈ നാട്ടുമാവിൽ നീളേ പാൽ കതിരുകളാടും നാളിൽ
ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ
പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
ഈ പാതിരാതാരം നോക്കി നിന്നു ദൂരെ
ഈ മൂകവാനിൻ കോണിൽ ദീപനാളം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
അന്നാട്ടുകട്ടിൽ പോലെ മടിമേലുറക്കി എന്നെ
ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി
ഈ രാവുറങ്ങീടാതെ പകരം മുഴക്കും പാട്ടിൽ
ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ
മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ
എൻ നോവു തേങ്ങി പിന്നെ നിൻ ചിരിക്കായ് പൊന്നേ
ഈ മൂകവാനിൻ കോണിൽ സ്നേഹദീപം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
പനിനീർക്കുടങ്ങൾ ചായും ഒരു പൂവനംപോൽ എന്നും
ഈ ഉള്ളിന്നുള്ളിൽ വാഴും എൻ അമ്മനിലാവേ
ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ
ചെന്താമരപ്പൂ പോലെ വാടി നിൽക്കാതെ വാ
ഈ മാറിലാലോലം ചായുറങ്ങാൻ വായോ
ഈ മൂകവാനിൻ കോണിൽ താരജാലം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com